ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും നമ്മള്‍ കാണാറുള്ളതാണ് വീടുകളുടേയും കടകളുടേയും മറ്റും മുന്‍പില്‍ നീല നിറത്തിലുള്ള വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ . പട്ടികളെ ഓടിക്കുവാനാണ് ആരോ പറഞ്ഞത് കേട്ട് എല്ലാവരും ഇങ്ങനെ ചെയ്ത് വരുന്നത് എന്നാല്‍ വെറുതെ ഒരു കുപ്പിയില്‍ നീല വെള്ളം വെച്ചാല്‍ പട്ടികള്‍ വരാതിരിക്കുമോ ?
ഉത്തരം - ഇല്ല
ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? - ഉണ്ട്
മനുഷ്യരുടെ കാഴ്ചയും നായകളുടെ കാഴ്ചയും ഒരുപോലെ അല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടുള്ളതാണ് ഒരുവിധം നിറങ്ങളൊക്കെ നീലയും മഞ്ഞയുമായാണ് നായകള്‍ കാണുന്നത് അതില്‍ നീല നിറമാണ് ഏറ്റവും സെന്‍സിറ്റീവ്
മനുഷ്യന്റെ കണ്ണിന്‍റെ ഫ്ലിക്കര്‍ റിസലൂഷന്‍ 55 HZ ആണ് എന്നാല്‍ നായയുടെ കണ്ണിന്‍റെ ഫ്ലിക്കര്‍ റിസലൂഷന്‍ 75 HZ ആണ് .
ഇടി മിന്നലില്‍ ഉണ്ടാകുന്ന നീല പ്രകാശം നായകള്‍ക്ക് പേടി ഉണ്ടാക്കുന്നതാണ്
ഉജാല കലക്കിയ വെള്ളം ഏകദേശം ഒരടി പൊക്കത്തില്‍ ആടുന്ന മരകൊബിലോ മറ്റോ നല്ല സൂര്യ പ്രകാശ മുള്ളിടത്ത് തൂക്കി ഇടണം .ഡിസൈനുകലുള്ളതും സുതാര്യവുമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ വേണം തിരഞ്ഞെടുക്കുവാന്‍.സൂര്യപ്രകാശം പതിക്കുമ്പോള്‍ കുപ്പിയിലെ നീല നിറം ലെന്‍സ് പോലെ റിഫ്ലെക്സ് ചെയ്യുന്നു [അതിനാലാണ് ഡിസൈനുള്ള കുപ്പി വേണമെന്ന് പറഞ്ഞത് ] നായയുടെ ഫ്ലിക്കര്‍ റെസലൂഷന്‍ 75hz ആയതിനാല്‍ മിന്നല്‍ പോലെ എന്തോ വരുന്നു എന്ന് കരുതി നായ ഓടി പോകും
ഈ കാര്യങ്ങള്‍ മനസിലാക്കി വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പട്ടിയെ ഓടിക്കാം . രാത്രി വരുന്ന പട്ടിക്കു ഇത് ബാധകമല്ല അതിനു വേറെ വഴിയുണ്ട് അത് പിന്നെ പറഞ്ഞു തരാം .
അഭിപ്രായങ്ങള്‍ അറിയിക്കുക - വിദേശി visit http://vidheesi.blogspot.in/
കുറിപ്പ് വായിച്ചു. പരീക്ഷിച്ച് നോക്കുന്നില്ല
ReplyDelete😁
DeleteThis comment has been removed by the author.
ReplyDeleteരാത്രി വരുന്ന പട്ടിക്കു ഇത് ബാധകമല്ല അതിനു വേറെ വഴിയുണ്ട് അത് പിന്നെ പറഞ്ഞു തരാം .ആ വഴി പറഞ്ഞു തരാമോ
ReplyDeleteവല്ലാത്ത നായ് ശല്ല്യം ഉണ്ട്