ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഡിസംബറില്‍ സ്മാര്‍ട് ഗേറ്റ് വരുന്നു. ഇമിഗ്രേഷന്‍ നടപടികളുടെ സമയം ഏറെക്കുറയ്ക്കാന്‍ സഹായിക്കുന്ന ഈ സ്മാര്‍ട് പദ്ധതി ടെര്‍മിനല്‍ മൂന്നിലാണ് ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുകയെന്നു ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് അഹ്മദ് അല്‍മരി അറിയിച്ചു. ഇപ്പോള്‍ 47 മിനിറ്റോളം വേണ്ടിവരുന്ന ഇമിഗ്രേഷന്‍ നടപടികള്‍ ഇനി ഏഴു മിനിറ്റാക്കി കുറയ്ക്കാന്‍ കാര്‍ഡ് സംവിധാനംകൊണ്ടാകും.
ദിനംപ്രതി യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബായിലെ മറ്റു വിമാനത്താവളങ്ങളിലും ഘട്ടംഘട്ടമായി സ്മാര്‍ട് കാര്‍ഡ് സൌകര്യമെത്തും. ദിവസം 1.05 ലക്ഷം യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തിലെത്തുന്നുണ്ട്. രണ്ടു വര്‍ഷം കാലാവധിയുള്ള കാര്‍ഡുകളിലൂടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയാണു നിലവില്‍ ചെക്കിങ് തീര്‍ക്കുന്നത്. ഇതിനുപകരം പാസ്പോര്‍ട്ട് കാര്‍ഡ് റീഡറില്‍ വയ്ക്കുന്നതോടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തും. റീഡറുകള്‍ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതോടൊപ്പം യാത്രക്കാരന്റെ മുഖവും പകര്‍ത്തും. ഇതോടെ കവാടം തുറക്കുകയും യാത്രക്കാരനു യുഎഇയിലേക്കോ രാജ്യത്തിനു പുറത്തേക്കോ ഉള്ള സഞ്ചാരം സുഗമമാകും. ആദ്യതവണ ഗേറ്റ് ഉപയോഗിക്കുന്ന ആളുടെ രേഖകള്‍ 20 സെക്കന്‍ഡ് കൊണ്ടും മറ്റുള്ള നടപടിക്രമങ്ങള്‍ നിമിഷങ്ങള്‍ക്കകവും കഴിയും. കൌണ്ടറുകളില്‍ കാത്തുനിന്നു പാസ്പോര്‍ട്ട് സമര്‍പിക്കുന്ന പാരമ്പര്യ രീതി അവസാനിപ്പിക്കാന്‍ പുതിയ നീക്കം വഴിയൊരുക്കുമെന്നു മേജര്‍ അല്‍മരി വിശദീകരിച്ചു. ഒരു വര്‍ഷത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച് ആവശ്യമായ മാറ്റം വരുത്തിയാണു ഡിസംബറില്‍ സ്മാര്‍ട് ഗേറ്റുകള്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത്.
കടപ്പാട് മലയാളം ന്യുസ്
Call Vidheesi contact Number: 0091 9526448281











0 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ് എന്‍റെ പ്രചോദനവും.
ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com