Call Vidheesi contact Number: 0091 9526448281

ബുള്ളറ്റ് അറിവുകള്‍BULLET – 350 cc, 18 BHP @5626RPM (M.C.E).ഒരു കാലത്ത് വാങ്ങാൻ എല്ലാവരും മടിച്ച ഇന്ത്യൻ നിരത്തിലെ കരുത്തേറിയ മോട്ടോർ സൈക്കിൾ. വലുപ്പ കൂടുതൽ ,ഭാരം കൂടുതൽ ,മൈന്റെനൻസ് കൂടുതൽ ,ഇടതു ബ്രേക്ക് ,മൈലേജ് ഇല്ല ,തുടങ്ങിയ കുറെ കാരണങ്ങൾ.ഇപ്പോൾ വൻ ഡിമാണ്ട് ..ബുക്ക് ചെയ്ത ശേഷം എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായി..2008 വരെ ഇതിനെ ഉൾകൊള്ളാൻ പറ്റില്ലായിരുന്നു. ഷോറൂമിൽ വണ്ടി കെട്ടികിടക്കുകയായിരുന്നു. ആഗോള സാമ്പത്തിക മന്ദിയയത്തെ തുടർന്ന് പെട്രോൾ വില താഴ്ന്ന തോടു കൂടി പതുക്കെ ഡിമാണ്ട് ഉയർന്നു .2010 ൽ പഴയ മോഡൽ നിർത്തി .അതോടെ പഴയ /പുതിയ മോഡൽ വണ്ടിക്കു വൻ ഡിമാണ്ട് ആയി .

പഴയ വണ്ടി പുതുക്കി ഇറക്കുക ഒരു ട്രെൻഡ് ആയി .അതോട തോന്നുന്ന രീതിയിൽ പണം വാങ്ങുന്ന രീതി നിലവിൽ വന്നു .പണ്ട് നിശ്ചിത റേറ്റ് ഒന്നും ഇല്ലായിരുന്നു ..2009-10 ൽ പെയിന്റിംഗ് ,പ്ലറ്റിങ്ങ് ,എഞ്ചിൻ വർക്ക് ഉൾപെടെ 23000 രൂപയിൽ നിന്ന കാര്യം (സ്വന്ത മായിട്ടാണ് എങ്കിൽ അതിലും താഴെ പോകും ) 50000 മുകളിലേക്ക് പൊയ്..2010 നും 2015 ഇടയിൽ ലൈത് കൂലിയിൽ വലിയ വർധനവ് ഒന്നും വന്നിട്ടില്ല.. എന്നാൽ പര്ട്സ് വില കമ്പനി കൂട്ടി ..

പ്രശസ്തനായ മേസിരിയാണ് എന്ന് പറഞ്ഞാലും യഥാർഥ വർക്ക് കാരൻ ലൈത് ലാണ് ഇരിക്കുന്നത് . അവിടെ പിഴച്ചാൽ എല്ലാം പോയി ..എന്നാൽ പേര് മുഴുവൻ കിട്ടുന്നതും ഇതു അസ്സെബ്ലി ചെയ്യുന്ന മേസിരിക്കും .തമ്മിൽ മത്സരമായതിനാൽ ലൈത് കാരന വലിയ നേട്ടം ഇല്ല .. നേട്ടം മൊത്തം മെസിരിക്കാന് . ഇവരെ പിണക്കാൻ പറ്റില്ല..കാരണം വർക്ക് വേറെ എവിടെ എകിലും പോകും.. .അഞ്ചു രീതിയിൽ പണം ഒരു പേരുകേട്ട ബുള്ളെറ്റ് മേസിരിക്ക് കിട്ടുന്നുണ്ട്.പാർട്സ് വാങ്ങുന്നതിൽ,ലൈത്തിൽ നിന്ന് ,പെയിന്റിംഗ്,പ്ലറ്റിങ്ങ് കമ്മീഷൻ പിന്നെ പണികൂലി. .ഇതു മുഴുവൻ വണ്ടി പണിയാൻ കൊടുക്കുന്ന ആളിന്റെ പോക്കറ്റ് നിന്നും പോകും …

ഒരു വെൽടെർ ഗേറ്റ് നിർമിക്കൂന്നു .ചെറിയ വലിയ ഘടകങ്ങളും യഥാസ്ഥാനത് വെച്ച് വെൾഡ് ചെയ്താലേ ഗേറ്റ് ആകൂ ..അതുപോലെ ഇതിന്റെ നിരവധി ഘടകങ്ങള ലൈത്തിൽ നിന്ന് ക്ലിയർ ആക്കി കിട്ടും അവയെ യഥാ സ്ഥാനത് വെച്ച് മുറുക്കുകയാണ് ചെയ്യുക..ഇതാണ് എൻജിൻ പണി . ഷോ റൂമിൽ കൊടുത്താൽ A to Zഊരി മാറ്റി ഒരു വലിയ ബില്ലും തരും .ഈ രണ്ടു പാർട്ടികളും ഒരു ലൈത് കാരന്റെ അടുത്താണ് സാധനം കൊടുക്കുന്നത് .ചിലര് പണിഞ്ഞാൽ പണിയാണ് എന്നാണ് പറയുക. ഷോറൂമിൽ ആയാലും എല്ലാം കണക്കാണ്..
അഴിച്ചിടാൻ എളുപ്പവും തിരികെ ഫിറ്റ് ചെയ്യാൻ ഭയങ്കര പാടും അതാണ് ബുള്ളെറ്റ്..നട്ട് ബോൾട്ട് മുറുക്കി ഒരു പരുവമാകും.കുറെ ഉണ്ട്.. പുതുതായി പെയിന്റ് ചെയ്ത ടാങ്ക്,സൈഡ് ബോക്സ്,മദ് ഗാർഡ് ഇവയൊക്കെ പോറൽ പറ്റാതെ തിരികെ ഫിറ്റ് ചെയ്യണം.ഒരു 100cc ബൈക്ക് ചെയ്യുന്നതിന്റെ 4 ഇരട്ടി സമയം വേണം. പെട്രോൾ ടാങ്കിൽ ലൈൻ ഇടുന്നതാണ് വൈദഗ്ധ്യം വേണ്ട ജോലി .

പഴയ മോഡൽ ആണ് എപ്പോൾ പ്രിയം ..പഞ്ചാബിൽ നിന്നും ഒറീസ്സ ,ഉത്തേർ പ്രദേശ് ,തുടങ്ങിയ സ്ഥലങ്ങളില നിന്നും ബുള്ളെറ്റ് വരുന്നുണ്ട് . കേരളത്തിലെ ആയാലും എവിടുത്തെ ആയാലും പഴയ ബുള്ളെറ്റ് യാതൊരു കാരണവശാലും വിശ്വസിക്കാൻ കൊള്ളില്ല . ഇതു ലോഹവും ഒരു നിശ്ചിത കാലാവധി കഴിഞ്ഞാൽ തനിയെ വിഘടിക്കും .പഴകും തോറും ലോഹത്തിനു നാശം ഉണ്ടായി കൊണ്ടിരിക്കും .എത്രെയോ കാലമായിചൂടായി,തണുത്ത് ഇതു ഓടുന്നു.ഓവർഹീറ്റ് ആയി നിന്നിരിക്കുന്നു .എത്രയോ വർക്ക് ഷോപ്പിൽ പണിതിരിക്കുന്നു .അവർ എന്തൊക്കെ ആണ് കാട്ടി കൂട്ടിയത് എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ..? അകത്തു പൊട്ടൽ ഉണ്ടായാൽ പുറമേ അറിയില്ല വെൾഡ് ചെയ്യും പക്ഷെ ചൂടാകുമ്പോൾ ഈ വെൽടിംഗ് ൽ വ്യത്യാസം ഉണ്ടാകും ..പിസ്റോണ് തനിയെ സൈഡ് പിടിച്ചു ഉരയും . കാശ് കൊടുത്ത് ഇതു പണിതിട്ട് പിന്നെ സ്വന്തം സമയം കളഞ്ഞു നടക്കേണ്ടി വരും .

ജീപ്പ് ന്റെയും ബുള്ളെറ്റ് ന്റെയും (old model)ചില എൻജിൻ ഘടനകൾ ഏതാണ്ട് ഒരു പോലെയാണ്..രണ്ടും പുഷ് റഡ് – Rocker Arm ടൈപ്പ് എൻജിൻ ആണ് ജീപ്പ് നു 4 സിലെണ്ടെർ ഉം ബുള്ളെറ്റ് നു ഒരു സിലെണ്ടെർ ഉം ഉണ്ടെന്നെ ഉള്ളൂ.. ഇവക്ക് രണ്ടിനും ഉള്ള ഒരു പൊതു പ്രത്യോകത Clutch unit 100% Perfect ആയിരിക്കണം എന്നതാണ് .അല്ലെങ്കിൽ വണ്ടിയുടെ പുള്ളിംഗ് പവർ മൈലേജ് ഇതിനെ ബാധിക്കും . ബുള്ളെറ്റ് എൻജിൻ 5 ഭാഗങ്ങൾ ആയി ഇളക്കി മാറ്റം Head,Cylinder block,Crank case,Clutch unit,Gear box എന്നിങ്ങനെ..

Starting നു മുൻപ് Ampere സെറ്റ് ചെയ്യുന്നത് Piston ടോപ്പിൽ വരുതുന്നതിനയിട്ടാണ് .എങ്കിലെ സ്റ്റാർട്ട് ആയി Suction,compression,power stroke ,exhaustഎന്നിവ(4stroke) Order ആയിട്ടു നടക്കൂ.. പ്രവർത്തിക്കുമ്പോൾ എഞ്ചിൻ ഉള്ളില ഇന്ധനം മൂന്നു രീതിയിൽ ആണ് ജ്വലനതിലൂടെ വിഭജിക്കുന്നത് .(1) Light (2) Sound (3) Heat എനിങ്ങനെ..Light ഇതിൽ കാണാൻ പറ്റില്ല .Heat മൂലമാണ് എൻജിൻ പ്രവര്ത്തിക്കുന്നത്.സൌണ്ട് ആണ് ബുള്ളെറ്റ് പോകുമ്പോൾ ഉള്ള ഡും ..ഡും.. സബ്ദം..

പഴയ ബുള്ളെറ്റ്ന്റെ എൻജിൻ ചെക്ക് ചെയ്യാൻ ചില രീതികൾ ഉണ്ട് അത് താഴെ പറയുന്നു {Engine checking old model Bullet-350}

(1) സ്റ്റാർട്ട് ചെയ്തു നിർത്തുമ്പോൾ അസാധരണ ശബ്ദം എൻജിൻ നിന്ന് മൊത്തത്തിൽ കേൾക്കുന്നുടെന്കിൽ,വണ്ടി കൂടുതൽ Accelerator കൊടുത്താലും പ്രതീക്ഷിച്ച പോലെ നീങ്ങുന്നില്ല എങ്കിൽ എഞ്ചിൻ പണി അയവണ്ടി ആണ്.എൻജിൻ ബെറിംഗ് പോയി,പിസ്റോണ് തേയ്മാനം കൊണ്ടാണ് അസാധരണ സൌണ്ട് ഉണ്ടാകുന്നത്. ക്രാങ്ക് അടി എന്നും പറയും.
(2) എഞ്ചിൻ അസാധരണ സൌണ്ട് ഇല്ല.സ്റ്റാർട്ട് ആക്കുമ്പോൾ പുകയും സൈലെൻസ്ർലൂടെ ഓയിൽ മയവും കാണുന്നു എങ്കിൽ..പിസ്റോണ് റിങ്ങ്സ് പോയി/ഹെഡ് തകരാര് ആണ് കാരണം.ഓയിൽ കത്തുന്നു എന്നും പറയും
(3) ഓടികൊണ്ടിരിക്കുന്ന വണ്ടി തനിയെ നില്കുന്നു.സ്റ്റാർട്ട് ആക്കാൻ നോക്കുമ്പോൾ കിക്കെർ വെറുതെ താഴോട്ട് പോകുന്നു.എഞ്ചിൻപ്രഷർ ലീക്ക് ആകുകയാണ്.തണുക്കുമ്പോൾ തനിയെ സ്റ്റാർട്ട് ആകും. എങ്കിൽ വാൽവ് തകരാർ ആണ്ഹെഡ് കംപ്ലൈന്റ്റ് ..
(4) ഗിയർ ഇടുമ്പോൾ ഭയങ്കര പാട് തേർഡ്ൽ ഇട്ടാൽ ഫൊർതിൽ പോകും മെയിൻ ഗിയർ ഷാഫ്റ്റ് പോയി.ക്ളച് തകരാറ് കൊണ്ടും സംഭവിക്കും
(5) പഴക്കം കൂടുമ്പോൾ ഇതിന്റെ ചാസിസ് ,എൻജിൻ ,ക്ലച് ,ഗിയർ ബോക്സ് ഇവക്കു വ്യതിയാനം സംഭവിക്കും . എഞ്ചിൻ ഹീറ്റ് ആകുമ്പോൾ സീറ്റിങ്ങ് വ്യത്യാസം സംഭവിക്കും പണ്ട് പലരും റോഡിലൂടെ വലിയ സ്പീഡിൽ ആണ് ഇതു ഓടിച്ചിരുന്നത് .എവിടെങ്കിലും പൊയ് തലകുത്തി മറിയുകയോ ,അക്സി ടെന്റ് പറ്റുകയോ ചെയ്യും .അപ്പോൾ ചാസിസ് വളയും .ഇതു മിക്കവാറും ചൂടാക്കി തട്ടി നൂക്കും .അത് മിക്കവാറും സരിയാകില്ല .ഓട്ടത്തിൽ വണ്ടി സൈഡ് പിടിക്കും .ചിലര് ഇതു ലോങ്ങ് ട്രിപ്പ് ഓടിക്കും .അമിതമായി ചൂടാകും .വർഷങ്ങൽയി ഇതു തുടരുമ്പോൾ പതിയെ ഇതു പുളയാൻ തുടങ്ങും ഇവ മൂന്നും(Engine,clutch,gearbox) തമ്മിലുള്ള ഗാപ് വര്ധിക്കും .
ഇതു തിരിച്ചറിയാനുള്ള മാർഗം Clutch Cover എൻജിൻ നോട് ചെര്ന്നാണോ ഇരിക്കുന്നത് എന്ന് നോക്കുക .ഫുൾ ആയിട്ടു വേണം ചെര്ന്നിരിക്കാൻ .ഗാപ് ഉണ്ടെങ്കിൽ പുളഞ്ഞത് ആണ് . ഫ്രണ്ട് ൽ നിന്ന് ബാക്ക് ലേക്കുള്ള ഗാപ് കൂടി വരുന്നു എങ്കിൽ തീർച്ചയായും പുളഞ്ഞത് ആണ് .. പിന്നീട് Gear box സൈഡ് ൽ വന്നിട്ട് അവിടുതെയും ഗാപ് നോക്കുക . അവിടെയും അകൽച്ച കാണും .വേറെ ( 2000-2010)വണ്ടിയുമായി വേണം ഒത്തു നോക്കാൻ.
Crank shaft ലെ പവർ Clutch സൈഡ് ലെ ചെയിൻ വഴി യാണ് ഗിയർ ബോക്സ് ലേക്ക് പോകുന്നത് .എഞ്ചിൻ ചൂടകുന്നതിനനുസരിച് ഈ ഗാപ് കൂടും .ഗിയർ മെയിൻ ഷാഫ്റ്റ് ക്ളച് കവർ ൽ സൈഡ് പിടിച് ഉരയും .അതോടെ ഓയിൽ സീൽ പോകും ..ഓയിൽ ലീക്ക് ആകും .ഓയിൽ ലീക്ക് ആയി ചൂട് കൂടി ക്ളച് ഡിസ്ക്ക് പോകും . ഇത്തരം വണ്ടി യിൽ കുടുങ്ങിയാൽ പെട്ടത് തന്നെ .വർക്ക് ഷോപ്പിൽ പോകണേ നേരമുണ്ടാകൂ . ഓയിൽ സീൽ നിൽകില്ല. ഓയിൽ ലീക്ക് ഉണ്ടെങ്കിൽ ക്ലെച് സൈഡ് ൽ നിന്ന് ഓയിൽ ഇറ്റ് ഇറ്റ് വീഴും
(6) ഓടികൊണ്ടിരിക്കുന്ന വണ്ടിയുടെ ബ്രേക്ക് പെടൽ കാലുവേക്കുംപോൾ പെടൽ പൊങ്ങിയും താണും കാലിൽ അനുഭവപെടുന്നുണ്ടെങ്കിൽ ചാസിസ് പുളഞ്ഞതാണ്.ചിലത് ഒറ്റ നോട്ടത്തിൽ അറിയാം.
(7) സ്റ്റാർട്ട്അയ വണ്ടി സൈഡ് സ്റ്റാൻഡിൽ വെക്കുമ്പോൾ കട കട എന്ന് സൌണ്ട് കേൾക്കുന്നുണ്ടെങ്കിൽ clutch unit തകരാറ് ആണ് ..ഒന്ന് കൂടി ചരിച്ചു പിടിച്ചാൽ സൌണ്ട് കൂടും . ഇതു സംഭവിക്കുമ്പോൾ ഗിയർ വീഴാൻ പാടും വാഹനത്തിന്റെ വലിവ് കുറയും .Clutch Drum unit Liner എളകിയാലും Clutch unit പ്രോബ്ലം ഉണ്ടായാലും എങ്ങിനെ സംഭവിക്കും Clutch disk അത് മാറിയെ പറ്റൂ .എന്നാൽ Clutch Drum Assembly unit ൽ തരികിട നടക്കും ഒറിജിനൽ വേണമെങ്കിലൽ 1350 രൂപ ആകും എന്നാൽ 100 രൂപയിൽ താഴെ മതി ലയ്നെർ &റിബേറ്റ് വാങ്ങാൻ .അത് വാങ്ങി അടിച്ചിട്ട് പുതിയതിന്റെ കാശ് വങ്ങും..മൊത്തം 1600 വാങ്ങും 1500 ലാഭം..
(8) കാലപഴക്കത്തിൽ സിലന്ടെർ ഹെഡ് ൽ പൊട്ടൽ ഉണ്ടാകും .ചൂടാകുമ്പോൾ തനിയെ ഓയിൽ ലീക്ക് ആകും.ഹെഡ് മാറുകയെ വഴിയുള്ളൂ..
(9) ഹെഡ് ഗ്യാസ് കെറ്റ് പോയാൽ സ്റ്റാർട്ട് ആക്കുമ്പോൾ ശസ്സസ്..ശസ് സസ്…..എന്ന് എയർ പുറം തള്ളുന്ന സൌണ്ട് എഞ്ചിൻ സൈഡ്ൽ നിന്നും കേൾക്കും.വണ്ടി സ്റ്റാർട്ട് ആവില്ല
(10) Carburattor ഉം cylinder head ഉം തമ്മിൽ ജോയിന്റ് ചെയ്യുന്ന സ്ഥലത്ത് എയർ ലീക്ക് ഉണ്ടായാൽ സ്റ്റാർട്ട് അവൻ പാടാണ്..
(11) Decompression unitന്റെ കേബിൾ ഉടക്കിയാലും/വാൽവ് റിട്ടേണ് വന്നില്ല എങ്കിൽ വണ്ടി സ്റ്റാർട്ട് ആവില്ല.എഞ്ചിൻ പ്രഷർ ലീക്ക് ആകുകയാണ്

ചില സാങ്കേതിക കാര്യങ്ങൾ – {TECHNICAL TIPS}

(1) ബുള്ളെറ്റ് മൈലേജ് അറിയാൻ ഒരു കുറുക്കു വഴി ഉണ്ട് .. മൈലേജ് നോക്കാൻ വേണ്ടി ലോങ്ങ് ഓടേണ്ട കാര്യം ഇല്ല ..ടോപ് ഗിയർ ൽ ഓടിപോകുമ്പോൾ Carburetor ഓഫ് ആക്കുക അപ്പോൾ മീറ്റർ ൽ നോക്കി km എത്ര ആണെന്ന് മനസിലാക്കുക..35-40km സ്പീഡിൽ ആയിരിക്കണം Carburatorലെ പെട്രോൾ തീരുമ്പോൾ വണ്ടി ഓഫ് ആകാൻ തുടങ്ങും അപ്പോൾ ഓണ് ആക്കി മീറ്റർ ൽ എത്രനെന്നു നോക്കുക..കൃത്യം 1/ 1.2km ഓടിയിട്ടുണ്ടെങ്കിൽ 38-42km മൈലേജ് ലഭിക്കും .. Carburetor ല 30ml പെട്രോൾ മാത്രമാണ് കൊള്ളുക സാധാരണയായി അതിൽ 25ml കത്തിപോകും …ബാക്കി 5ml ശേഷിക്കും..അത് കത്തി ല്ല..25ml ൽ 1km ൽ താഴെ ആണ് ഓടിയെതെങ്കിൽ അതിനനുസരിച് കണക്കുകൂട്ടാം …ഓടികൊണ്ടിരിക്കുന്ന വണ്ടിയിൽ വേണം ഇതു ചെയ്യാൻ.. ഗിയർ മാറരുത് .. തണുത്ത അവസ്ഥയില നിന്ന് മിനിമം 1 minute എങ്കിലും ഓടിയിരിക്കണം ..ബുള്ളെറ്റ് നു മാത്രമേ ഇതു പറ്റൂ ..100 cc നടക്കില്ല.. ഓടിക്കുന്ന സ്വഭാവം അനുസരിച് ഇതു കൂടുകയോ കുറയുകയോ ചെയ്യാം..

(2) ബുല്ലെറ്റ് സ്റ്റാർട്ട് ആയാൽ പിന്നീട് ഓവറ ആയിട്ടു Acceleration കൊടുത്ത് ഇരപ്പിക്കരുത് .കാരണം ഇതിൽ രണ്ടു Tappet Rod കൾ ഉണ്ട് ഇതു സക്തമായ ഷോക്കിൽ പെട്ട് വളഞ്ഞു പോകും ..വർക്ക് ഷോപ്പ് കര എങ്ങിനെ ഇരപ്പിക്കുന്ന ത്തിന്റെ ഉദേസ്സം ഇതാണ് ..അത് വളച്ചു കളഞ്ഞാൽ പിന്നെ പുതിയ വാങ്ങണം.. വളഞ്ഞാൽ ഉടൻ ഇതു Tight ആക്കി വെച്ച് വണ്ടി തരും ..കുറെ ഓടി കഴിയുമ്പോൾ ലൂസേ ആയി അടിക്കാൻ തുടങ്ങും (Tappet noise)..തരികെ അവിടെ ചെല്ലണം . പിന്നെ അത് മാറണം . വില 490 രൂപ.. ഫിറ്റിംഗ് 250 അകെ 750 അപ്പോൾ പുകയും … Tappet rad പിടിച്ചു ഓവറ ആയിട്ടു tight ചെയ്യരുത് .മിനിമം ലൂസ് ആവശ്യമാണ് അല്ലെങ്കിൽ Exhaust valve വേഗത്തിൽ തേയ്മാനം സംഭവിക്കും.
(3) സാധരണ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി Timing unit എഞ്ചിൻ നു വെളിയില ആയിട്ടാണ് ഫിറ്റ് ചെയ്തിരിക്കുന്നത് .അത് കൊണ്ട് അട്ജെസ്റ്റ് ചെയ്യാൻ പറ്റും. അതിൽ ഒരു കാപസിറ്റൊർ ഉണ്ട്.പോയാല ആദ്യം മിസ്സിംഗ് കാണിക്കും. അതായത് ഓട്ടത്തിൽ വണ്ടി തനിയെ ഓഫ് ആകുന്നതുപോലെ വരും.പിന്നേം ഓടും പിന്നീട് Plug ൽ കരി കയറിവണ്ടി നിൽകും
(4) സ്റ്റർറ്റിങ്ങ്ൽ ബുള്ളെറ്റ്ന്റെ കിക്കെർ തിരിച്ചുഅടിക്കാനുള്ള കാരണം Platinum point കൂടുതൽ അകത്തി വെച്ചിരിക്കുന്നത് കൊണ്ടാണ് Point അടുപ്പിച്ചാൽ കിക്കെർ തിരിച്ചടിക്കില്ല .അകതുംപോൾ വ്യത്യാസമുണ്ടായി പെട്രോൾ ജ്വലനം നേരത്തെ നടക്കുന്നത് (Preignition)കൊണ്ടാണ് ഇതു സംഭവിക്കുക .വണ്ടിക്കു ഭയങ്കര പവർ ആണെന്ന് കാണിക്കാൻ ചെയ്യുന്ന ഒരു trick ആണ്..
(5) ഒറിജിനൽ Rocker arm തന്നെയാണ് എൻജിൻ നിൽ ഉപയോഗിക്കേണ്ടത് 1100 രൂപ ആകും..ചിലർ ലൈത്തിൽ കൊടുത്ത് സ്ലീവ് ഇറക്കി ഉപയോഗിക്കാൻ പരുവമാക്കും .പക്ഷെ കാസ്റ്റ് അയണ് ഉം സ്ലീവ് വേറെ ലോഹവുമാണ് ചൂടാകുമ്പോൾ ഇതു വികസിച് Arm ന്റെ കറക്കം കുറക്കും .യഥാർഥത്തിൽ ചുരുങ്ങുകയാണ് വേണ്ടത് .അലൂമിനിയംRocker arm ഉപയോഗിച്ചാലും വികസിക്കും .മൈലേജ് കുറയും ..ബുള്ളെറ്റ് എൻജിൻ നകത്ത് ഏറ്റവും വിലയുള്ള സാധനം കാം വീൽ കളാണ് ..
(6) ഗിയർ ബോക്സിൽ ഓയിൽഉം ഗ്രീസ്ഉം കൂടി മിക്സ് ചെയ്ത് നിറക്കുന്നതാണ് നല്ലത്.ഗ്രീസ് മാത്രം നിറച്ചാലും ഒന്നും പറ്റില്ല.
(7) നുട്രൽ ലിവർ പിടിച്ചു tight ചെയ്യരുത് ഗിയർ ഇടാൻ പടാകും ..സകലം ലൂസ് അവിസ്യമാണ് .
(8) എഞ്ചിൻ ഓയിൽ ഫിൽ ചെയ്യുമ്പോൾ High യുടെയും Low യുടെയും ഇടയിൽ നികുന്നതാണ് ശരി .High യിൽ ആക്കിയാൽ Breather pipe ലൂടെ ചെയിൻലേക്ക് സ്പ്രയ് ചെയ്യും..
(9) ചെയിൻ വലിവ് കൃത്യമായി നോക്കിയില്ല എങ്കിൽ Back sprocket ന്റെ പല്ല് അടര്ന്നു പോകും
(10) ചെയിൻ ഉം സ്പ്രോ കെറ്റ് ഉം മാറുമ്പോൾ ഒരു കാര്യമുണ്ട് .ചെറിയ സ്പ്രോ കെറ്റ് കൂടുതൽ തേയില്ല ബാക്ക് ആണ് കൂടുതൽ തെയുക ആദ്യം ബാക്ക് മാറി അതിനുശേഷം ഏകദേശം 3000 km വരെ ചെറിയ സ്പ്രോ കെറ്റ് മറാത്തെ ഓടിക്കാൻ പറ്റും..ഓരോ 4000km ലും ചെയിൻ എടുത്തു തിരിച്ചിട്ടാൽ കൂടുതൽ കാലം ഉപയോഗിക്കാം .. ചെയിൻ വലിഞ്ഞു പോകില്ല .അതായത് എപ്പോൾ ഓടുന്ന സൈഡ് ന്റെ എതിർ സൈഡ് ലേക്ക് ആക്കണം
(11) ക്ലച് സൈഡ് ലെ ചെയിൻ ലൂസ് അയാൽ മൈലേജ് കുറയും.Clutch കവർ നു മുകളിലെ ചെറിയ അടപ്പ് ഊരി നോക്കിയാണ് ചെയിൻ വലിവു നോക്കുക..
(12) ക്ലച് കേബിൾ ചസിസ് ആയിട്ടു വെച്ച് മുരുക്കരുത് വാഹനം ഓട്ടത്തിൽ ആയിരിക്കുമ്പോൾ Handle തിരിയുന്നതിനനുസരിച് ക്ലച് കൂടുകയും കുറയുകയും ചെയ്യും..എൻജിൻ ചെറിയ എടിപ്പ് ഉണ്ടാകും.. ഫ്രീ ആക്കി ഇടുക..
(13) മൈലേജ് കൂടും എന്ന് വിചാരിച്ചു പെട്രോൾ ഞെരുക്കരുണ്ട് .വർക്ക് ഷോപ്പ് ലെ പണിയാണ് ..90 ആം നമ്പർ ആണ് കറ ക്റ്റ് .അതിൽ താനാൽ 84,80,75..etc..യഥാർഥ വലിവു കിട്ടില്ല . അര ടാങ്ക് പെട്രോൾ ഉണ്ടെങ്കിൽ ബുള്ളെറ്റ് നു നല്ല മൈലേജ് കിട്ടും
(14) ടാങ്കിലെ തുരുമ്പ് പൊടി പെട്രോൾന്റെ കൂടെ ഒഴുകി Carburettor ൽ എത്തും നു മുകളില Over flow needle തടസ്സമുണ്ടാക്കും.പെട്രോൾ തനിയെ ഒഴുകി പോകും ..പഴയ വണ്ടികളിൽ പെട്രോൾ ഫിൽറ്റർ ഉപയോഗിച്ചാൽ ഈ പ്രസനം ഇല്ലാതാക്കാം ..
(15) ടാങ്കിന്റെ അടപ്പിലെ കീ ഡോർ പലരും അടര്തി കളയും ..അത് വഴി പെട്രോൾ ബാഷ്പമായി പോകും .ഒരു രാത്രി കൊണ്ട് 300ml ബഷ്പീകരിക്കും .. മാത്രമല്ല വെള്ളം ഇറങ്ങും..
(16) വണ്ടി നിർത്തിയിടുമ്പോൾ കീ ഓണ് ആക്കിയിട്ടു നെഗറ്റീവ് ആയി കിടക്കാതെ നോക്കണം . അല്ലെങ്കിൽ Ignition coil വഴി ബാറ്ററി ചാർജ് മുഴുവൻ പോകും .മാത്രമല്ല Ignition coilപഴുത്ത് ചൂടായി ലൈഫ് കുറയും.. Ignition coil സീറ്റ് നു അടിയിൽ വെളുത്ത അലൂമിനിയം കുറ്റി പോലെ ഇരിക്കുന്നതാണ് …
(17) ക്ലീൻ ചെയ്ത Plug പിന്നേം 3-5 km നു ഉള്ളിൽ കരി (Carbon)കയറി നിന്നാൽ Ignition coil പോയതാണ്
(18) മഴ യിൽ സൈഡ് സ്റ്റാൻഡിൽ വെക്കരുത് .Ignition coil വെള്ളം ഇറങ്ങി വണ്ടി സ്റ്റാർട്ട് ആകില്ല .ഏരത്ത് ആയി പോകും ..പിന്നെ തുടച്ചു നനവ് മാറ്റുക അല്ലെങ്കിൽ ഉണങ്ങുമ്പോൾ തനിയെ സ്റ്റാർട്ട് ആകും.
(19) വേറൊരു പണിയാണ് Decompression lever പിടിക്കുമ്പോൾ കിച് കിച് സൗണ്ട്..ഇതു silecer കൂടെ പോകേണ്ട വാതകത്തെ ഒരു ചെറിയ ഹോൾ ഇട്ടു cylinder head ൽ അടിപ്പിക്കുകയാണ് .ഇതിനായി unit ലെ ഹോൾ വെൾഡ് ചെയ്ത ആദ്യം അടക്കണം എന്നിട്ട് പുറതോട്ടു ഒരു പുതിയ ഹോളെ ഡ്രിൽ ചെയ്ത് ഉണ്ടാക്കണം.ഇതു കേൾകുമ്പോൾ പണ്ട് പട്ടി ഓടുമായിരുന്നു..ഓട്ടത്തിൽ ചൂടാകുമ്പോൾ ഇതിലൂടെ Pressure ലീക്ക് ഉണ്ടായി മൈലേജ് കുറയും
(20) സൌണ്ട് കിട്ടാൻ വേണ്ടി Silencer പൊട്ടിക്കുന്ന പരുപടിയുണ്ട് .ഒരു നിശ്ചിത ശതമാനംPressure എൻജിൻ നിലൽ നിലനിർത്തുക സബ്ധ മലിനീകരണം കുറയ്ക്കുക എന്നതിന് വേണ്ടിയാണ് ഇതു ഉപയോഗിക്കുന്നത് .പോട്ടിക്കുന്നതോടെ Back pressure ഇല്ലാതാകും .സൌണ്ട് കൂടും എന്നാൽ മൈലേജ് കുറയും.. Silenser ൽ ഹോൾ വീണാൽ പെട്രോൾ / ഡിസൽ കാറ് കളിലും വലിയ വണ്ടികളിലും 25%വരെ മൈലേജ് കുറയും
(21) ബ്രേക്ക് ലൈറ്റ് ഊരി വിടുന്നതാണ് നല്ലത്.പകൽ ഇതു ഓടുമ്പോൾ ബ്രേക്ക് ചവിട്ടുമ്പോൾ എല്ലാം ബൾബ് കത്തും അപ്പോൾ ചാർജ് തനിയെ പോകും.. രാത്രി ഓട്ടത്തിൽ ഇതു ബുദ്ധിമുട്ടാകും .പഴയ ബുള്ളെറ്റ് നു ബറ്റരി ചാർജ് അത്യ വസ്യമാണ്… Dynamo യിൽ നിന്ന് വരുന്ന ac കറന്റ് നെ dc ആക്കുന്നത് Rectifier ഉപയോഗിച്ചാണ്.അതിനു പകരം Diode bridge ചെയ്ത് ഇടാം .വില വളരെ കുറവാണു .വർഷങ്ങളോളം നില നില്കും .ബാറ്റെരി തിരിച്ചു കൊടുക്കരുത് Diode പൊട്ടി തെറിക്കും എന്ന ഒരു ന്യുനത ഉണ്ട്..
(22) ബാറ്റെരി യുടെ നെഗറ്റീവ് പോസിറ്റീവ് ടെർമിനൽ രണ്ടു മാസം കൂടുമ്പോൾ നോക്കണം ..വെള്ളം എളുപ്പം തീരുന്നത് ഈ ടെർമിനൽ ആണ് .1200 ഗ്രാവിടി ഉള്ള വാട്ടർ ഒഴിച്ചാൽ ബാറ്ററി ലൈഫ് കൂടും ..ഇതു എപ്പോൾ കിട്ടാനില്ല.കുപ്പിയിൽ വരുന്ന മിനറൽ വാട്ടർ ഒഴിക്കരുത് .ചാർജ് നിൽകില്ല
(23) ടയർ പ ഞർ ആയാൽ ഇതു സാദാ ബൈക്ക് ന്റെ പോലെ ഉരുട്ടിയാൽ ട്യൂബ് കുറ്റി അടര്ന്നു പോകും .
(24) വീതി കൂടിയ ടയർ ഉപയോഗിച്ചാൽ വാഹനത്തിന്റെ വലിവ് കുറയും ..അത് പോലെ അല്ലോയ് വീൽ നല്ലതല്ല .വീൽ ബയരിംഗ് നിൽകില്ല .6 മാസം പോലും നിൽകില്ല .കൂടാതെ കൂടുതൽ കാറ്റു അടിക്കേണ്ടി വരും .വലിവ് കിട്ടാൻ..കാണാനുള്ള ഷോ മാത്രമേ ഉള്ളൂ..അവിസ്യം നടക്കില്ല..
(25) ഫ്രണ്ട് വീൽ സൈഡ് വെട്ടി തേയുന്നു /കുടച്ചിൽ ഉണ്ടെങ്കിൽ ബെയരിംഗ് പൊയ്/ഫ്രണ്ട് ഷോക്ക് കംപ്ലൈന്റ്റ്
(26) ഹീറ്റ് ഉയരുന്നതിനനുസരിച് മർധം കുറയുന്നു അതിനാൽ ഓവർ ആയിട്ടു Accelerator കൊടുത്തു സൗണ്ട് ഉണ്ടാക്കി ഓടിച്ചാൽ മൈലേജ് വളരെ കുറയും.ഇപ്പോൾ ബുള്ളെറ്റ് ന്റെ എണ്ണം കൂടുതൽ ആയതു കൊണ്ട് സൌണ്ട് ഉണ്ടാക്കിയാലും എന്ത് കാണിച്ചാലും ആരും മൈൻഡ് ചെയ്യില്ല..2009നു മുൻപായിരുന്നെങ്കിൽ കൊണ്ട് നടക്കുന്ന ആൾക്ക് ഒരു വിലയുണ്ടായിരുന്നു..

ENGINE CLENING

എന്ജിനകം ക്ലീൻ ചെയ്യാൻ ഒരു വഴി ഉണ്ട് .ആദ്യം ഓയിൽ മുഴുവൻ ഊറ്റുക അതിനു ശേഷം 1.200ml ഡിസൽ / മണ്ണെണ്ണ നിറക്കുക .എഞ്ചിൻ സ്റ്റാർട്ട് ആക്കി നിർത്തുക..(3 to 5 minute)ആല്ലെങ്കിൽ 500 മീറ്റർ ഓടിച്ചാലും മതി .അതിനുശേഷം എൻജിൻ തണുക്കാൻ വെക്കുക .ഒരു മണിക്കൂർ നു ശേഷം അത് ഊറ്റി കളഞ്ഞു പുതിയ ഓയിൽ നിറക്കുക ..ഊറ്റുന്നത് ഫുൾ കറുപ്പു നിറമായിരിക്കും.. ടു വീലെർ ലെ ഇതു ചെയ്യാവൂ .. ബുള്ളെറ്റ് ഓയിൽ പമ്പ് കരടു കയറി ബ്ലോക്ക്ആകാൻ സാധ്യത ഉണ്ട് .ഓയിൽ മുകളിലേക്ക് കയറി വരാതെ ഹെഡ് കംപ്ലൈന്റ്റ് ആകും ..അങ്ങിനെ സംഭവിക്കാതിരിക്കാൻ വർഷ ത്തിൽ ഒരു തവണ ഇതു ചെയ്യുക നല്ലതാണു .

ബുള്ളെറ്റ്നു കൃത്യം 40 km മൈലേജ് കിട്ടുന്നുണ്ടെങ്കിൽ ഒരു ലിറ്റർ പെട്രോൾന്റെ 250ml ആണ് ഇതു ലഭിക്കുന്നത്. അതാണ് കമ്പനി മൈലേജ്. .750ml പ്രവർത്തന നഷ്ടം ആണ്..ഏറ്റവും അധികം രൂപ മൈന്റിനൻസ്നു ചിലവാക്കേണ്ട ഒരു വണ്ടിയാണ് ബുള്ളെറ്റ്.
മുകളിൽ വിവരിച്ചിരിക്കുന്നത് നിർത്തി പോയ(MCE)മോഡൽ ബുള്ളെറ്റ് ന്റെ അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് മുഴുവനും വിവരിക്കാൻ തുടങ്ങിയാൽ ഇപ്പോളൊന്നും തീരില്ല..പുതിയവ (UCE) ബൈക്ക് തന്നെ ആണ് അതിനു ഇതു ബാധകമല്ല..

കടപ്പാട് : സുഹൈൽ

0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About