Call Vidheesi contact Number: 0091 9526448281

ഫ്ലട്ടര്‍ ഫോര്‍ ജാഡ ഓര്‍ ഹാന്‍ഡ്‌ സിഗ്നല്‍


ഇന്നലെ ഒരു സംശയം ചോദിക്കുവാന്‍ നമ്മുടെ സുരേഷ് ഭായിയുടെ അടുത്ത് ചെന്നതാണ് പുള്ളിക്കാരന്‍ ഉടനെ ലാപ്ടോപ് തുറന്നു [ Dell studio 1535 ] ഞാന്‍ ലോഗ് ഇന്‍ പാസ്സ്‌വേര്‍ഡ്‌ അടിക്കുവാന്‍ പറഞ്ഞപ്പോള്‍ ഭയങ്കര സ്റ്റൈലില്‍ വിരല്‍ കൊണ്ട് ഒരു തോണ്ടല്‍ [ Finger Print Log on Technology ] ദാ കംപ്യുട്ടര്‍ ലോഗ് ഇന്‍ ആയി ചുമ്മാ ജാഡ കാണിച്ചതാ അല്ലെങ്കില്‍ പിന്നെ പാസ്സ്‌വേര്‍ഡ്‌ അടിച്ചു തുറന്നാല്‍ പോരെ. ഏതായാലും അങ്ങനെ വിട്ടു കൊടുക്കുവാന്‍ പറ്റുമോ പാവപെട്ട നമ്മുടെ കൈയ്യില്‍ ആണെങ്കില്‍ Dell studio1535  ഇല്ല താനും ആകെയുള്ളത് ഒരു 13 inch sony vaio മാത്രം അതിലാണെങ്കില്‍ വിരല്‍ ഓടിച്ചാലൊന്നും സിസ്റ്റം തുറക്കില്ല പിന്നെ എന്തുവാ ചെയ്ക ഉടനെ വിനാപ് പ്ലെയര്‍ ഓപ്പണ്‍ ചെയ്തു കംപ്യുട്ടര്‍ കുറച്ചു ദൂരെ മാറ്റി വെച്ചു പിന്നെ കൈകൊണ്ടു ചില സിഗ്നലുകള്‍ നല്ല അനുസരണയുള്ള കുട്ടിയെ പോലെ അതെല്ലാം കമ്പ്യുട്ടര്‍ അനുസരിക്കുന്നു പാട്ട് പ്ലേ ചെയ്യുന്നു പൌസ് ചെയ്യുന്നു ഫോര്‍വേര്‍ഡ് റിവേര്‍സ് തുടങ്ങിയവയും ചെയ്യുന്നു അങ്ങനെ തല്‍ക്കാലം മാനം പോകാതെ കുറച്ചു ജാഡ കാണിച്ചു കൊണ്ടു തന്നെ പിടിച്ചു നിന്നു. നിങ്ങള്‍ക്കും കൂട്ടുകാരുടെ മുന്നില്‍ ജാഡ കാണിക്കണമെന്നുണ്ടെങ്കില്‍

[Winamp പ്ലെയര്‍ മാത്രമല്ല iTunes,Spotify,Wmp എന്നീ പ്ലെയറുകളിലും പരീക്ഷിക്കാവുന്നതാണ്]


[ഡൌണ്‍ലോഡ് ചെയുവാന്‍ 4shared.com ല്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതാണ് , യൂസര്‍നെയിമും പാസ്സ് വേര്‍ഡും ഇല്ലാത്തവര്‍  4shared.com ല്‍ രജിസ്റ്റര്‍ ചെയ്യുക ഇതു തികച്ചും ഫ്രീ ആണ്]




**************


******************


*******************


********************


**********************

0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About