ഓഫീസില്‍ ആണ് പണി ബോസ്സ് ആണെങ്കില്‍ ബോറനും നമ്മള്‍ ഡ്യുട്ടി സമയത്ത് ഫെയ്സ്ബുക്ക് നോക്കി ഇരിക്കുകയോ സ്കയ്പ്പില്‍ സോള്ളികൊണ്ടിരിക്കുമ്പോഴായിരിക്കും പുലി കയറി വരുന്നത് പിന്നെ അന്നത്തെ കാര്യം പോക്കാ. എന്നാല്‍ വീട്ടില്‍ ചെന്ന് നൂറുകൂട്ടം പണിയുള്ളതല്ലേ പാവം ഫെയ്സ്ബുക്ക് നോക്കിക്കോട്ടേ എന്ന് ഇയാള്‍ക്ക് ചിന്തിച്ചുകൂടെ ഹും പറഞ്ഞിട്ടെന്താ കാര്യം ഒരു ചിന്തയുമില്ലാത്തവന്‍ !
ദാ ഇങ്ങനെയുള്ള അവസ്ഥമൂലം നിങ്ങള്‍ ഒരുപാട് കഷ്ടത അനുഭവിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കുവാന്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു ഡബിള്‍ ഡെസ്ക്ടോപ്പ്
അതായത് ഒന്നില്‍ ഓഫീസി വര്‍ക്കുകള്‍ തുറന്നു വയ്ക്കുക രണ്ടാമത്തേതില്‍ നമ്മുക്ക് ഉപേക്ഷിക്കുവാന്‍ പറ്റാത്ത ഫെയ്സ്ബുക്ക് ,സ്കയ്പ്പ് , ട്വിറ്റര്‍ തുടങ്ങിയവ തുറന്നു വെച്ചു ഉപയോഗിക്കുക ബോസ്സിന്‍റെ നിഴല്‍ കണ്ടാല്‍ ഷോര്‍ട്ട് കട്ട് കീ ഉപയോഗിച്ചു ഡെസ്ക്ടോപ്പ് പെട്ടെന്ന് ആദ്യത്തേതിലേക്ക് മാറ്റുക
കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ചിത്രങ്ങളിലൂടെ മനസിലാക്കുക
* സോഫ്റ്റ്‌വെയര്‍ ലഭിക്കുവാന്‍ ക്ലിക്കൂ - ഡബിള്‍ ഡെസ്ക്ടോപ്പ്
ചിത്രം ഒന്നില്‍ കാണുന്ന ചുവന്ന നിറത്തിലുള്ള മാര്‍ക്ക് നിങ്ങളുടെ ടെസ്ക്ടോപ്പിന്റെ വലതു വശത്ത് താഴെ മൂലയില്‍ കാണാവുന്നതാണ്
ചിത്രം രണ്ടില്‍ കാണുന്ന പോലെ ചുവന്ന മാര്‍ക്ക് കാണുന്നിടത്ത് കഴ്സര്‍ വയ്ക്കുക ശേഷം റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ ഓപ്ഷന്‍ എന്ന് കാണും അതില്‍ ക്ലിക്കിയാല്‍ ഒരു ചെറിയ വിന്‍ഡോ ഓപ്പണ്‍ ആയി വരും
ചിത്രം മൂന്നില്‍ കാണുന്നതുപോലെ ഇഷ്ടമുള്ള ഭാഗങ്ങളില്‍ ടിക്ക് ചെയ്ത് ഷോര്‍ട്ട് കട്ട് കീ ഉണ്ടാക്കുക
" ഇഷ്ടപെട്ടെങ്കിലും ഇല്ലെങ്കിലും താങ്കളുടെ അഭിപ്രായം താഴെ കമന്റിയിട്ട് പോണേ"
അതു കൊള്ളാം. ഉള്ള ജോലി കളയാമെന്നുതന്നെ അല്ലേ?
ReplyDelete