Call Vidheesi contact Number: 0091 9526448281

ചൊവ്വയിലേക്കുള്ള യാത്ര ചൊവ്വാഴ്ച തന്നെ


         ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവരുടെ കഴിവ് വീണ്ടും തെളിയിച്ചു കൊണ്ട് വെറും ഒരു വര്‍ഷവും മൂന്നു മാസവും കൊണ്ട് അഞ്ഞൂറോളം ശാസ്ത്രഞ്ജര്‍മാരുടെ ആത്മാര്‍പ്പണത്തിന്റെ ഫലമായി മംഗള്‍യാന്‍ [ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ] നാളെ ചൊവ്വാഴ്ച്ച [04-11-2013] ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പകല്‍ 2:38 ന് കുതിച്ചുയരും


 450 കോടിയോളം രൂപ ചിലവാക്കി 40 കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് 1350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ പേടകത്തെ PSLV-C25 എന്ന റോക്കറ്റ് 300 ദിവസം കൊണ്ട് എത്തിക്കുക എന്നതാണ് ISRO യുടെ ലക്ഷ്യം ഈ ലക്ഷ്യം പൂര്‍ത്തിയായാല്‍ അമേരിക്ക,യൂറോപ്യന്‍ സ്പേസ് ഏജന്‍സി,ജപ്പാന്‍,ചൈന എന്നിവര്‍ക്ക് മാത്രം ലഭിച്ച നേട്ടം ഇന്ത്യക്കും ലഭിക്കും



         മംഗള്‍യാനില്‍ ചൊവ്വയിലെ ജീവന്റെയും ജലത്തിന്‍റെയും അവസ്ഥയെ പറ്റി പഠിക്കുവാന്‍ ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ്,എക്സോസ്ഫെറിക് ന്യൂട്രല്‍ കമ്പോസിഷന്‍ അനലൈസര്‍, മാഴ്സ് കളര്‍ ക്യാമറ,തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍ എന്നീ അഞ്ചു ഉപകരണങ്ങള്‍ ഉണ്ട്



         മുന്‍പ് ഉണ്ടായിരുന്ന ചൊവ്വാ ദൌത്യങ്ങളില്‍ നിന്നും വിഭിന്നമായി പുതിയൊരു രീതിയാണ് ISRO ഇന്ത്യന്‍ ചൊവ്വാ ദൌത്യത്തിനായി പരീക്ഷിക്കുന്നത് ഇതുവരെ എല്ലാ റോക്കറ്റുകളും നേരെയുള്ള യാത്രാരീതിയാണ് ഉപയോഗിച്ചിരുന്നത് എന്നാല്‍ മംഗള്‍യാന്‍ ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നതിനു ശേഷം അഞ്ചു പ്രാവശ്യം ഭൂമിയെ ചുറ്റിയതിനു ശേഷം ആറാം തവണയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്.
എല്ലാ ശാസ്ത്രജ്ഞര്‍ക്കും വിദേശിയുടെ ആശംസകള്‍

0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About