Call Vidheesi contact Number: 0091 9526448281

ഉബറിൽ ഇപ്പോഴും വണ്ടി അറ്റാച്ച് ചെയ്യുന്നവർ മണ്ടൻമാരല്ല വെറും വിഡ്ഢികൾ അല്ലെ ?

സുഹൃത്തെ

      നിങ്ങൾ ഒരു പണിയുമില്ലാതെ നടക്കുമ്പോൾ ആരോ പറയുന്നു ഉബറിൽ പുതിയ car വാങ്ങി അറ്റാച്ച് ചെയ്യൂ നല്ല ലാഭം ആണ് എന്ന് . ഇത് കേട്ട് നിങ്ങൾ car അറ്റാച്ച്   ചെയ്യുന്നു എങ്കിൽ നിങ്ങൾ വെറും വിഡ്ഢിയാണ് . ലാഭം എന്നുള്ളതൊക്കെ പഴയ  കഥയാണ് .

      ലാഭം ലാഭം ലാഭം  എന്ന് കാണുന്നത് ഉബറിന്റെ പരസ്യമാണ്  ഇപ്പോൾ ലാഭം
കസ്റ്റമറിനും ഉബറിനും മാത്രമാണ്
 
    ഇപ്പോൾ ഉബറിൽ അറ്റാച്ച് ചെയ്യുന്നത്
ആത്മഹത്യക്ക് തുല്യമാണ് . ഇത്‌ മനസിലാക്കുവാൻ വലിയ ബുദ്ധിയുടെ ആവശ്യമൊന്നും ഇല്ല ഏതെങ്കിലും ഉബർ ഓടുന്ന സുഹൃത്തിന്റെ ഒരു ദിവസത്തെ ട്രിപ്പിന്റെ ഡീറ്റെയിൽസ് പരിശോദിച്ചാൽ മതി  ഒരു ദിവസം ട്രിപ്പ് തുടങ്ങുബോഴുള്ള km ഉം സമയവും അവസാനിക്കുമ്പോഴുള്ള km ഉം സമയവും നോക്കുക  എത്ര deisal ചിലവാകും എന്നും നോക്കുക അപ്പോൾ മനസിലാകും സത്യാവസ്ഥ .
     ഏകദേശം 2000 രൂപക്ക് ഓടുവാൻ 180 മുതൽ 200 km ഉം 12 മുതൽ 16 മണിക്കൂർ വരെ സമയവും വേണം അതായത് 800 രൂപയോളം ഡീസലിന് ചിലവാകും ബാക്കി വരുന്ന 1200 രൂപ കിട്ടുന്നത് 14 മണിക്കൂറിനാണ് എന്നുള്ളത് മറക്കണ്ട അതും 6 മുതൽ 9 ലക്ഷം മുടക്കി വാങ്ങിയകാറിനും നിങ്ങൾക്കും കൂടിയാണ്
       ഇതിലും ബേതം കൂലി പണിക്കു പോകുന്നതാണ് മുടക്കു മുതൽ ഒന്നും വേണ്ടല്ലോ .
   
        പിന്നെ വണ്ടിയുടെ അടവ്, സർവീസ്, ഇൻഷുറൻസ്, ടാക്‌സ്, ടയർ, ആക്സിഡന്റ് തുടങ്ങിയവ വേറെ

      കണക്ക് നോക്കാത്തവനെ km ലും
fare ലും ഒരുപാട് പറ്റിക്കുന്നു ഓടുന്നതിന്റെ 20% കമ്മീഷനും 5 % ടാക്‌സും.   10 km ഒട്ടത്തതിന്  പിക്കപ്പും ഡ്രോപ്പും കഴിഞ്ഞുള്ള  ഓട്ടം നോക്കിയാൽ 15 km ഓടേണ്ടിവരും അതായത് ഒരു ലിറ്റർ ഡീസൽ കത്തി പോകും അതായത് 68 രൂപ അങ്ങനെ പോകും പിന്നെ എന്തെങ്കിലും പിച്ച കാശ് കിട്ടും

    ഒരുപാട് പേർ ഉബറിന്റെ വാഗ്ദാനങ്ങൾ കേട്ട് കടക്കെണിയിലായി . കുറെ വണ്ടികൾ ലോൺ അടക്കാതെ പിടിച്ചുകൊണ്ടു പോയി  ഇപ്പോഴും ലോൺ മുടങ്ങിയ നിരവധി പേർ .

   ഇതിനെതിരെ പ്രതികരിച്ചവരെ പണവും   സ്വാധീനവും ഉപയോഗിച്ചും കുത്തി തിരുപ്പുണ്ടാക്കിയും ഒഴിവാക്കി എന്നാൽ കഴിഞ്ഞ കുറച്ചു ദിവസം മുൻപ് SEDU (self employees drivers union ) പ്രവർത്തകർ  ഉബറിന്റെ അന്യായങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിനു തുടക്കം
കുറിച്ച് കൊണ്ട് ഉബറിന്റെ ഓഫീസ് ഉപരോധിച്ചു

     ഇതേ അവസ്ഥയിൽ ഉബർ പോകുന്നത് നിരവധി ചെറുപ്പക്കാരുടെ ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നമാവുകയാണ്

പ്രിയ സുഹൃത്തുക്കളെ നിങ്ങൾ അറിയുന്ന ആരെങ്കിലും ഉബറിൽ അറ്റാച്ച് ചെയ്യുവാൻ പോകുകയാണ് എങ്കിൽ ഒന്ന് അന്നേഷിച്ചതിനു ശേഷം മാത്രം വിഡ്ഢിത്തരം കാണിക്കുവാൻ പറയുക

    ഈ വിവരങ്ങൾ എഴുതുന്നതിലൂടെ ഒരാളെങ്കിലും രക്ഷപ്പെട്ടാൽ അത് മാത്രം മതി
       പ്രതീക്ഷയില്ല എങ്കിലും ഈ അവസ്ഥയിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ വിദേശി അതും പ്രസിദ്ധീകരിക്കുന്നതാണ്

0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About