Call Vidheesi contact Number: 0091 9526448281

വിവരാവകാശ നിയമം

             

                      സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ നിങ്ങളുടെ ഏതെങ്കിലും ഫയലുകള്‍ കെട്ടികിടപ്പുണ്ടോ ?

വെറുതെ കയറിയിറങ്ങി സമയം കളയുന്നതിനു പകരം ബന്ധപെട്ട വകുപ്പില്‍ വിവരാവകാശ നിയമം ഉപയോഗിച്ച് ഒരു അപേക്ഷ നല്‍കി നോക്കൂ.

വിവരങ്ങള്‍ തേടിയുള്ള അപേക്ഷ നിശ്ചിത രീതിയില്‍ ആവണമെന്ന് നിര്‍ബന്ധമൊന്നുമില്ല എങ്കിലും കമ്മീഷന്‍റെ വെബ്സൈറ്റില്‍ കാണുന്ന പോലെയായാല്‍ സൌകര്യപ്രദമായിരിക്കും

എഴുതിയോ ഇ മെയിലായോ അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷയുടെ കാരണം കൊടുക്കേണ്ടതില്ല.

അപേക്ഷകന്‍റെ പേരും ബന്ധപെടുവാനുള്ള വിലാസവും അല്ലാതെ മറ്റു വിവരങ്ങള്‍ ആവശ്യമില്ല

അപേക്ഷയോടൊപ്പം പത്ത് രൂപയുടെ ഫീസ്‌ അയച്ചു കൊടുക്കേണ്ടതാണ് കോര്‍ട്ട്ഫീ സ്റ്റാബ്,ഡിമാന്‍റ് ഡ്രാഫ്റ്റ്‌//////\ പേ ഓര്‍ഡര്‍ പബ്ലിക്‌ ഇന്‍ഫോര്‍മേഷന്‍ ഓഫീസറുടെ പേരില്‍ അപേക്ഷയോടൊപ്പം അയച്ച് കൊടുക്കണം. ട്രഷറിയിയിലോ പബ്ലിക്‌ ഇന്‍ഫോര്‍മേഷന്‍ ഓഫീസറുടെ ഓഫീസിലോ പണമടക്കാം രേഖകളുടെ കോപ്പികള്‍ക്ക് നല്‍കേണ്ട തുകയും മറ്റു വിവരങ്ങളും ഇന്‍ഫോര്‍മേഷന്‍ കമ്മിഷന്‍റെ സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

 വിവിധ സ്ഥാപനങ്ങളിലെ പബ്ലിക്‌ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരെ സംബന്ധിച്ച വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റുകളില്‍ ലഭ്യമാണ്.


1, http://rti.kerala.gov.in/

2, http://keralasic.gov.in/

note : - http://lsgkerala.in/kadukuttypanchayat/services/right-to-information/



 Address  :- T.C. 26/298, Punnen Road
  Thiruvananthapuram
  Kerala - 695001
Phone     :- 0471 - 2335199, 2320920
Fax         :- 0471- 2330920
Email      :-  sic@kerala.nic.in


0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About