Call Vidheesi contact Number: 0091 9526448281

ഞാനടക്കമുള്ള കത്തോലിക്കര്‍ വിഗ്രഹാരാധകര്‍ അല്ലേ ?

              ഞാനടക്കമുള്ള കത്തോലിക്കര്‍ വിഗ്രഹാരാധകര്‍ അല്ലേ ?




           കുറെ നാളുകള്‍ മുന്‍പ് വരെ എന്‍റെ മനസിനെ അലട്ടികൊണ്ടിരുന്ന ഒരു ചോദ്യമാണ് ഇത് ആദ്യം ഒന്നും ഒരു പിടിയും കിട്ടിയില്ലായിരുന്നു .എന്‍റെ നാട്ടിലെ ബ്രതറന്‍ സഭക്കാര്‍ എന്‍റെ ചെറുപ്പത്തില്‍  നിങ്ങള്‍ വിഗ്രഹാരാധനയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞപ്പോള്‍ കുറച്ചു സമയത്തേക്കെങ്കിലും അവര്‍ പറയുന്നത് ശരിയല്ലേ എന്ന് തോന്നിയിട്ടുണ്ട് പള്ളിയിലെ അച്ചന്‍മാരും പറയുന്നത് കേള്‍ക്കാം വിഗ്രഹാരാധന പാടില്ല എന്ന് എന്നാല്‍ പിന്നെ എന്തിനാണ് ഇവര്‍ ഈ രൂപങ്ങളൊക്കെ വെയ്ക്കുന്നത് ? ചിലപ്പോള്‍ എന്‍റെ കുഴപ്പം തന്നെയാകും കാരണം മുടങ്ങാതെ പള്ളിയില്‍ പോക്കും വേദോപദേശ ക്ലാസില്‍ പോക്കും  ഉണ്ടായിരുന്നില്ലല്ലോ എന്തൊക്കെയായാലും എന്‍റെ മനസിനെ അലട്ടിക്കൊണ്ടിരുന്ന ഈ ചോദ്യത്തിന് കുറച്ച് മുതിര്‍ന്നപ്പോള്‍ എനിക്കുത്തരം കിട്ടി ക്രിസ്തുവിന്‍റെ രൂപം പത്ത് പള്ളികളില്‍ ചെന്നാല്‍ പത്ത് തരത്തിലായിരിക്കും ചിലത് നല്ല സുന്ദരമായിരിക്കും ചിലത് ക്ഷീണിച്ചു അവശനായിരിക്കും ചിലത് ഐശ്വര്യമുള്ളതായിരിക്കും എന്നാല്‍ ഒരു ക്രിസ്ത്യാനി ക്രിസ്തുവിന്‍റെ രൂപം കാണുമ്പോള്‍ അവന്‍റെ മനസ്സില്‍ വരുന്നത് ബത് ലഹേമില്‍ മറിയത്തിന്റെ മകനായി ജനിച്ച് പാപികള്‍ക്ക് വേണ്ടി കുരിശില്‍ തൂങ്ങി തന്നെത്തന്നെ ബലിയര്‍പ്പിച്ച യേശുവിനെപ്പറ്റിയുള്ള ചിന്തകളാണ് അല്ലാതെ ഇത് സിമന്റില്‍ ഉണ്ടാക്കിയതല്ലേ അല്ലെങ്കില്‍ ഇതൊരു ചിത്രമല്ലേ എന്നൊന്നും അല്ല ഒരു ക്രിസ്ത്യാനിയുടെ മനസ്സില്‍ വരുന്നത് അതുപോലെ തന്നെ പുണ്യവാളന്മാരുടേയും പുണ്യവാളത്തിമാരുടേയും രൂപങ്ങള്‍ കാണുമ്പോള്‍ അവര്‍ ചെയ്ത പുണ്യ പ്രവര്ത്തിരകള്‍ ആണ് മനസ്സില്‍ വരുക അവരോടുള്ള ആദരവ് ആ രൂപങ്ങളില്‍ തൊട്ടുമുത്തിയും മാലയിട്ടുമൊക്കെ പ്രകടിപ്പിക്കുന്നു

കുറച്ചു കൂടെ ആധികാരികമായി വ്യക്തമാകുവാന്‍ സാജന്‍ എന്ന ബ്ലോഗ്ഗര്‍ പോസ്റ്റ്‌ ചെയ്ത കാര്യങ്ങള്‍ കൂടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു.



കത്തോലിക്കര്‍ വിഗ്രഹാരാധകര്‍ ആണോ?

വിഗ്രഹാരാധനയെ പറ്റി പറയുമ്പോള്‍ ആദ്യം വരുന്ന ബൈബിള്‍ വാക്യം നോക്കാം.

പുറപ്പാട് 20:3. ഞാനല്ലാതെ വേറെദേവൻമാർ നിനക്കുണ്ടാകരുത്. 4. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിർമിക്കരുത്;5. അവയ്ക്കു മുൻപിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. 

ദൈവം മോശയ്ക്ക് കൊടുത്ത പത്തു കല്പനകളില്‍ ഒന്നാണത്. എന്നാല്‍ ക്രൈസ്തവ പള്ളികളില്‍ (റോമന്‍ കത്തോലിക്കരുടെ പള്ളികളില്‍ പ്രത്യേകിച്ചും) ആദ്യം കാണുന്നത് ഒരു ക്രൂശിത രൂപമായിരിക്കും. പിന്നെ യേശുവിന്റെ ഉയിപ്പിന്റെ ഒരു രൂപം, അനുഗ്രഹിച്ചു കൊണ്ട് നില്ക്കു ന്ന രൂപം , മാതാവിന്റെ രൂപം , വിശുദ്ധന്മാരുടെ രൂപം,... എന്നിങ്ങനെ പല രൂപങ്ങളും കാണും. അതിന്റെ തൊട്ടു മുത്തുന്നവര്‍ , കുമ്പിട്ടു ആരാധിക്കുന്നവര്‍ തുടങ്ങിയവരെയും കാണാം. എന്താണിങ്ങനെ ? ദൈവ കല്പനയുടെ നഗ്നമായ ലഘനമല്ലേ ഇത്?

ഇതിനെ പറ്റി പലര്ക്കും  (ക്രിസ്ത്യാനികള്ക്കവടക്കം) തെറ്റിധാരണയുണ്ട്.


ശ്രദ്ധിച്ചു നോക്കൂ. ക്രിസ്ത്യാനികള്‍ ഈ രൂപങ്ങളെയാണോ ആരാധിക്കുന്നത് / ആദരിക്കുന്നത്? രൂപങ്ങളെയാണ്‌ ആരാധിക്കുന്നത് എങ്കില്‍ ഈ ലോകത്ത് ഒരു ക്രിസ്തു രൂപമേ കാണുവാന്‍ പാടുകയുള്ളൂ.  വേണമെങ്കില്‍ സെന്റ്‌ പീറ്റേഴ്സ് ബസിലക്കയില്‍ ഒരെണ്ണം സ്ഥാപിക്കാം. ആ രൂപത്തെ നോക്കി ആരാധിക്കുന്നവരെയും കാണും. എന്നാല്‍ ഇവിടെ പള്ളിയിലും കൈസ്തവ ഭവനങ്ങളിലും കുരിശു കാണാം. ഒരു കുരിശു രൂപത്തിന് മറ്റൊരു കുരിശു രൂപത്തേക്കാള്‍ പ്രത്യേകത ആരെങ്കിലും കൊടുക്കുന്നത് കണ്ടിട്ടുണ്ടോ? അപ്പോള്‍ അത് രൂപത്തിനെയല്ല ആരാധിക്കുന്നത് എന്ന് മനസിലാക്കാം.

പഴയ നിയമത്തില്‍ എന്താണ് പറഞ്ഞത്. ആശയമാറ്റം ഇല്ലാതെ അത് ഇങ്ങനെ സംഗ്രഹിക്കാം.  "ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് ; മറ്റു വസ്തുക്കളെ നീ ആരാധിക്കരുത്". ആ അദ്ധ്യായത്തില്‍ തന്നെ ഈ കല്പന മാത്രമാണ് ദൈവം കൂടുതല്‍ വിശദീകരിച്ചത്.

പുറപ്പാട് 20:22. കർത്താവു മോശയോടു പറഞ്ഞു: ഇസ്രായേൽക്കാരോടു പറയുക, ഞാൻ ആകാശത്തുനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ തന്നെ കണ്ടല്ലോ. 23. നിങ്ങൾ വെള്ളികൊണ്ട് എനിക്കൊപ്പം ദേവൻമാരെ നിർമിക്കരുത്. സ്വർണം കൊണ്ടും ദേവൻമാരെ ഉണ്ടാക്കരുത്. 

ദൈവത്തിനൊപ്പം വേറെ ദേവന്മാരെ ഉണ്ടാക്കരുത് എന്ന് വ്യക്തമായി പറയുന്നുണ്ട്. 

രൂപം ഉണ്ടാക്കരുത് , അവയെ ആരാധിക്കരുത് എന്നാണ് ദൈവ കല്പന.  അതായത് രൂപത്തെ വിഗ്രഹമായി കാണരുത് എന്ന്.എന്താണ് വിഗ്രഹം ? പഴയ നിയമത്തില്‍ അത് വ്യക്തമായി കാണാം.

പുറപ്പാട് 32:1. മോശ മലയിൽ നിന്നിറങ്ങിവരാൻ താമസിക്കുന്നുവെന്നു കണ്ടപ്പോൾ, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാൻ വേഗം ദേവൻമാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങൾക്കറിവില്ല. 2. അഹറോൻ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രൻമാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വർണവളയങ്ങൾ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിൻ. 3. ജനം തങ്ങളുടെ കാതുകളിൽനിന്നു സ്വർണ വളയങ്ങളൂരി അഹറോന്റെ മുൻപിൽ കൊണ്ടുചെന്നു. 4. അവൻ അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാർത്തെടുത്തു. അപ്പോൾ അവർ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തിൽനിന്നു നിന്നെ കൊണ്ടുവന്ന ദേവൻമാർ. 5. അതു കണ്ടപ്പോൾ അഹറോൻ കാളക്കുട്ടിയുടെ മുൻപിൽ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കർത്താവിന്റെ ഉത്സവദിനമായിരിക്കും. 6. അവർ പിറ്റേന്ന് അതിരാവിലെ ഉണർന്ന് ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളും അർപ്പിച്ചു; ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളിലേർപ്പെട്ടു. 

ഇതാണ് വിഗ്രഹം എന്ന് പറഞ്ഞാല്‍! ഒരു കാളകുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു. ഒറിജിനല്‍ വിഗ്രഹാരാധന . ദൈവമല്ലാതെ മറ്റൊരു വസ്തുവിനെ ദൈവമായി കണക്കാക്കി ആരാധിച്ചു. കാളകുട്ടിയുടെ രൂപം ഉണ്ടാക്കിയതിനല്ല ദൈവം കോപിച്ചത് അതിനെ തനിക്ക് പകരമായി കണ്ടു ആരാധിച്ചു. അതാണ്‌ തെറ്റ്.

ദൈവം തന്നെ രൂപങ്ങള്‍ ഉണ്ടാക്കുവാന്‍ മോശയോടും സോളമനോടും ആവശ്യപ്പെടുന്നതായി പഴയനിയമത്തില്‍ കാണുവാന്‍ കഴിയും.

സംഖ്യ 21:8. കർത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തി നിർത്തുക. ദംശനമേൽക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. 9. മോശ പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ വടിയിൽ ഉയർത്തി നിർത്തി; ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി; അവർ ജീവിച്ചു. 

ഇവിടെ ദൈവം പിച്ചള സര്പ്പ ത്തെ ഉണ്ടാക്കുവാന്‍ പറയുന്നുണ്ട് ; പക്ഷെ ആരാധിക്കുവാന്‍ പറയുന്നില്ല. നോക്കുവാന്‍ മാത്രമേ പറയുന്നുള്ളൂ.  അതൊരു അടയാളമായി ദൈവം ഉയിര്ത്തി . 

 ഇതേ രൂപത്തെ തെന്നെ പിന്നീട് തകര്ക്കു ന്നതായി കാണുന്നു. എപ്പോള്‍ അതിന്റെ മുമ്പില്‍ ആരാധന നടത്തിയപ്പോള്‍ !

2രാജാക്കന്മാ്ര്‍ 18:4. അവൻ പൂജാഗിരികൾ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകർക്കുകയും ചെയ്തു.മോശ ഉണ്ടാക്കിയ നെഹുഷ്താൻ എന്നു വിളിക്കപ്പെടുന്ന ഓട്ടു സർപ്പത്തിന്റെ മുൻപിൽ ഇസ്രായേൽ ധൂപാർച്ചന നടത്തിയതിനാൽ അവൻ അതു തകർത്തു. 5. ഇസ്രായേലിന്റെ ദൈവമായ കർത്താവിൽ അവൻ വിശ്വസിച്ചു...

കണ്ടോ? രൂപം ഉണ്ടാക്കിയാല്‍ അത് വിഗ്രഹമാകില്ല. അതിനെ, അതാണ്‌ ദൈവം എന്ന് കരുതി  ആരാധിക്കുമ്പോള്‍ ആണ് അത് വിഗ്രഹമാകുന്നത്.

ഇത് മാത്രമോ? ജറൂസലം ദേവാലയത്തില്‍ രണ്ടു കെരുബുകളുടെ(മാലാഖമാരുടെ) രൂപം സോളമന്‍ സ്ഥാപിക്കുന്നുണ്ട്;  

1രാജാക്കന്മാൽര്‍ 6:23 പത്തു മുഴം ഉയിരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടി കൊണ്ട് നിര്മിമച്ചു അവന്‍ ശ്രീകോവിലില്‍ സ്ഥാപിച്ചു.24കെരൂബിന്റെ ഇരു ചിറകുകള്ക്കും  അഞ്ചു മുഴം നീളമുണ്ടായിരുന്നു...28അവന്‍ കെരൂബുകളെ സ്വര്ണ്ണം  കൊണ്ട് പൊതിഞ്ഞു.... 38.പതിനൊന്നാം വര്ഷം എട്ടാം മാസം , അതായത്‌, ബൂല്മാഞസം ദേവാലയത്തിന്റെ എല്ലാ ഭാഗങ്ങളും യഥാവിധി പൂര്ത്തി യായി.

ഇനിടെ അരൂപികളായ മാലാഖമാരുടെ രൂപം ദേവാലയത്തില്‍ സ്ഥാപിക്കുന്നു. ആ രൂപം ഉള്ള ദേവാലയത്തില്‍ തന്നെയാണ് യേശു തിരുന്നാളിനും പോയിരുന്നത്. ഒരു പരാതിയും യേശു പറഞ്ഞതായി കാണുന്നില്ല. ദേവാലയം പുതിക്കി പണിതപ്പോള്‍ ഇനി ആ രൂപങ്ങള്‍ അവിടെ തന്നെ ഉണ്ടായിരുന്നോ എന്നറിയില്ല. എന്ന് വരികലും ആ രൂപം അവിടെ വച്ചത് കൊണ്ട് ദൈവം കോപിച്ചതായി കാണുന്നില്ല. അപ്പോള്‍ പറഞ്ഞു വരുന്ന ആശയം ഇത്രയേയുള്ളൂ. രൂപം ഉണ്ടാക്കുന്നത്‌ കൊണ്ട് മാത്രം എന്തെങ്കിലും കുഴപ്പം ഉള്ളതായി പഴയനിയമത്തില്‍ കാണുന്നില്ല. അതിനെ ദൈവമായി കണ്ടു ആരാധിച്ചാലാണ് അത് വിഗ്രഹാരാധനയാവുക.

യേശുവിനെ ദൈവമായി കാണുന്നവര്‍ യേശുവിന്റെ മുമ്പില്‍ മാത്രമേ ആരാധിക്കുന്നുള്ളൂ. രൂപം/പ്രതിമ യേശുവിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് മാത്രം. വിശുദ്ധരുടെ പ്രതിമകള്‍ ഉണ്ട്; അവയെ ആരും ആരാധിക്കുന്നില്ല. അവരുടെ മഹനീയ മാതൃക സ്വന്തം ജീവിതത്തില്‍ പകര്ത്തു വാന്‍ മറ്റുള്ളവര്ക്ക്  പ്രചോദനമാകുവാന്‍ ദേവാലയത്തില്‍ വയ്ക്കുന്നു. അവരുടെ ജിവിത മാതൃക ദേവാലയത്തിനു ഒരു അലങ്കാരമായി കാണുന്നു. അവരെ ആദരിക്കുന്നു. ഇനി പറയൂ, കത്തോലിക്കര്‍ വിഗ്രഹാരാധകര്‍ ആണോ? പഴയ നിയമത്തിനെ ഏതെങ്കിലും വിധത്തില്‍ ലഘിക്കുന്നുണ്ടോ? (പിച്ചള സര്പ്പംി യഹൂദര്ക്ക്് എങ്ങിനെ രക്ഷയുടെ അടയാളമായോ അതുപോലെ കുരിശു ക്രിസ്ത്യാനികളുടെ അടയാളമായി കരുതുന്നു.)

ഇനിയെങ്കിലും മനസിലാക്കൂ
“ രൂപം ഉണ്ടാക്കിയാല്‍ അത് വിഗ്രഹമാകില്ല. അതിനെ, അതാണ്‌ ദൈവം എന്ന് കരുതി  ആരാധിക്കുമ്പോള്‍ ആണ് അത് വിഗ്രഹമാകുന്നത് "

കടപ്പാട് സാജന്‍ [blogger]
വിദേശി [vidheesi.blogspot.com]

3 comments:

  1. കൃസ്ത്യാനികൾക്ക് ദൈവം എന്നാൽ യേശു ആണോ ? അതോ യേശുവിനെയും സൃഷ്ടിച്ച വേറേ ദൈവമുണ്ടോ ?

    ReplyDelete
    Replies
    1. അതെ, യേശുവിനെ സൃഷ്ടിച്ച ഒരു ദൈവം ഉണ്ട്. ആ ദൈവത്തിന്‍റെ പേര് 'യഹോവ' എന്നാണെന്ന് ബൈബിള്‍ പറയുന്നു. കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോകുക : https://www.jw.org/finder?docid=502016128&wtlocale=MY&srcid=share

      Delete
  2. വ്യക്തമായ അഡ്രെസ്സ് ഇല്ലാത്ത ചോദ്യ കർത്തവും unknown മറുപടിയും

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About